Title (Indic)സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന WorkYakshi Year1968 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Writer Vayalar Ramavarma LyricsMalayalamസ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗ സീമകളുമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ (സ്വർണ്ണച്ചാമരം.....) ഹർഷ ലോലയായ് നിത്യവും നിന്റെ ഹംസ തൂലികാ ശയ്യയിൽ വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ. താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ദ്ധ സങ്കൽപ്പമാകവേ വന്നു ചാർത്തിക്കു മായിരുന്നു ഞാൻ എന്നിലേ പ്രേമ സൌരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപ്പനകൾ ചിറകണിയുന്ന പുഷ്പ മംഗല്ല്യ രാത്രിയിൽ വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലേ രാഗ മാലിക. (സ്വർണ്ണച്ചാമരം...) Englishsvarṇṇaccāmaraṁ vīśiyĕttunna svapnamāyirunnĕṅgil ñān svargga sīmagaḽummavĕkkunna svapnamāyirunnĕṅgil ñān (svarṇṇaccāmaraṁ.....) harṣa lolayāy nityavuṁ ninṟĕ haṁsa tūligā śayyayil vannu pūviḍumāyirunnu ñān ĕnnumī parṇṇaśālayil. tāvagātmāvinuḽḽilĕ nitya dāhamāyirunnĕṅgil ñān mūgamāṁ nin manorathattilĕ mohamāyirunnĕṅgil ñān nṛtta lolayāy nityavuṁ ninṟĕ mugddha saṅgalppamāgave vannu sārttikku māyirunnu ñān ĕnnile prema saൌrabhaṁ gāyagā nin vibañjigayilĕ gānamāyirunnĕṅgil ñān tāvagāṁguli lāḽidamŏru tāḽamāyirunnĕṅgil ñān kalppanagaḽ siṟagaṇiyunna puṣpa maṁgallya rātriyil vannu sūḍikkumāyirunnu ñān ĕnnile rāga māliga. (svarṇṇaccāmaraṁ...)