Chandrodhayathile chandana mazhayile
ചന്ദ്രോദയത്തിലെ ചന്ദനമഴയിലെ
സന്ധ്യാ മേഘമായ് വന്നൂ ഞാന്‍
വന്നൂ ഞാന്‍ വന്നൂ ഞാന്‍
യക്ഷിപ്രതിമകള്‍ കല് വിളക്കേന്തിയ
ചിത്ര തൂണും ചാരി
നീഹാരാര്‍ദ്ര നിശാമണ്ഡപത്തില്
നീയിരിക്കുന്നതു കണ്ടൂ കാമുക
നീയിരിക്കുന്നതു കണ്ടൂ
ആ....ആ.....ആ.....
(ചന്ദ്രോദയത്തിലെ...)
വിദ്യുല്ലതികകള്‍ നിന് ചിത്രമെഴുതിയ
സ്വപ്ന ചുമരിന്നരികില്‍
എല്ലാം മറന്നു നിന് പൂമുടിമെത്തയില്
എന്നുമുറങ്ങുവാന് വന്നൂ രാത്രിയില്‍
എന്നുമുറങ്ങുവാന് വന്നൂ
ആ...ആ....ആ......
(ചന്ദ്രോദയത്തിലെ...)