ചന്ദ്രോദയത്തിലെ ചന്ദന മലയിലെ
സന്ധ്യാ മേഘമായ് വന്നു ഞാന്‍
വന്നു ഞാന്‍ വന്നു ഞാന്‍
വിദ്യുല്ലതികകള്‍ നിന് ചിത്രമെഴുതിയ
സ്വപ്നച്ചുമരിന്നരികില്
എല്ലാം മറന്നു നിന് പൂമടിമെത്തയില്
എന്നും ഉറങ്ങുവാന്‍ വന്നു രാത്രിയില്‍
എന്നും ഉറങ്ങുവാന്‍ വന്നൂ ആ..ആ..(ചന്ദ്രോദയത്തിലെ)
യക്ഷിപ്രതിമകള്‍ കല്‍വിളക്കേന്തിയ
ചിത്രത്തൂണും ചാരി
നീഹാരാര്‍ദ്ര നിശാ മണ്ഡപത്തില്‍
നീയിരിക്കുന്നതു കണ്ടു കാമുകാ
നീയിരിക്കുന്നതു കണ്ടു ആ..ആ..ആ.. (ചന്ദ്രോദയതിലെ)