Title (Indic)സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന WorkYakshi Year1968 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamസ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന് മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന് വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന് വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള് ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം) Englishsvarṇṇaccāmaraṁ vīśiyĕttunna svapnamāyirunnĕṅgil ñān svarggasīmagaḽ ummavĕykkunna svapnamāyirunnĕṅgil ñān harṣalolanāy nityavuṁ ninṟĕ haṁsadūligāśayyayil vannu pūviḍumāyirunnu ñān ĕnnumī parṇṇaśālayil tāvagātmāvinuḽḽilĕ nityadāhamāyirunnĕṅgil ñān mūgamāṁ nin manorathattilĕ mohamāyirunnĕṅgil ñān nṛttalolanāyi nityavuṁ ninṟĕ mugddhasaṅgalbamāgave vannu sārttikkumāyirunnu ñān ĕnnilĕ premasaൌrabhaṁ gāyagā nin vibañjigayilĕ gānamāyirunnĕṅgil ñān gāyige nin vibañjigayilĕ gānamāyirunnĕṅgil ñān tāvagāṁgulī lāḽidamŏru tāḽamāyirunnĕṅgil ñān kalbanagaḽ siṟagaṇiyunna puṣpamaṁgallya rātriyil vannu sūḍikkumāyirunnu ñān ĕnnilĕ rāgamāliga (svarṇṇaccāmaraṁ)