ആകാശ മേഘം മറഞ്ഞേ പോയ്
അനുരാഗ തീരം കരഞ്ഞേ പോയ്
ഒരു കോണില്‍ എല്ലാം മറന്നേ നില്പ്പൂ ഒരേകാന്ത താരകം
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
ആ ആ.ആ .).
മായുന്നു വെണ്ണിലാവും നിന് പാട്ടും
പൂഴി മണ്ണില്‍ വീഴും നിന് കാലടിപ്പാടും... തോഴീ
പെയ്യാതെ വിങ്ങി നില്പ്പൂ വിണ്‍മേഘം
കാത്തു നില്പ്പൂ ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും
ഒരോര്‍മയായി മാഞ്ഞു പോവതെങ്ങു നിന് രൂപം
ഒരോര്‍മയായി മാഞ്ഞു പോവതെങ്ങു നിന് രൂപം
ഉം.. ഉം ... F-ആ .ആ ...)
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആരോടും മിണ്ടിടാതെ നീ പോകേ ഭാവുകങ്ങള്‍
നേര്‍ന്നീടാം നൊമ്പരത്തോടെ... എന്നും
എന്നെന്നും ഏറ്റു വാങ്ങാം ഈ മൌനം
യാത്രയാവാന്‍ നില്ക്കും നിന് കണ്ണുനീര് മുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
ഉം .ഉം ..-ആ ആ ആ )
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി