എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചൂ
ഏനെന്റെ പാടത്തു സ്വപ്നം വിതച്ചു
സ്വര്‍ണ്ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി
പകല്‍ വാഴും തമ്പിരാന് വന്ന്
പൊന്നും വെയില് കുട നീര്‍ത്തുമ്പോള്‍
കിളിയാട്ടാന്‍ ഏനിറങ്ങീ
കിലുകിലെ കിലുകിലെ വളകിലുങ്ങീ കയ്യില്‍
കിലുകിലെ കിലുകിലെ വളകിലുങ്ങീ
ഹൊയ്..........
തൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും പാടത്ത്...)
കരള്‍ വാഴും തമ്പിരാന് വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കരള്വാഴും തമ്പിരാന് വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കുയില്‍ പാടി കുരുവിപാടി
കൊയ്താലും കൊയ്താലും തീരൂല്ല
പാടം കൊയ്താലും കൊയ്താലും തീരൂല്ല
ഹൊയ്..........
തൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും പാടത്ത്...)