ഐക്യമുന്നണി ഐക്യമുന്നണി
അലയടിച്ചടിച്ചിരമ്പുമൈക്യമുന്നണി (ഐക്യമുന്നണി)
സിന്ദാബാദ് സിന്ദാബാദ് ഐക്യമുന്നണി സിന്ദാബാദ്
കട്ടകുത്തി ചിറപിടിച്ചു
വിത്തെറിഞ്ഞു മുത്തുകൊയ്ത
കര്‍ഷകന്റെ കൊടിയുയര്‍ത്തുമൈക്യമുന്നണി
തൊണ്ടു തല്ലി ചകിരിയാക്കി
ചകിരിനാരു കൈയ്യിലിട്ടു
തങ്കനൂലു നൂല്‍ക്കുവോരുടെ ഐക്യമുന്നണി (തൊണ്ടു)
സിന്ദാബാദ് സിന്ദാബാദ്
ജനകീയൈക്യം സിന്ദാബാദ് (ഐക്യമുന്നണി)
പുകപിടിച്ച മില്ലുകളില്‍
കരിപുരണ്ടു മെയ്യ് വിയര്‍ത്തു
പണിയെടുത്തു തളരുവോരുടെ ഐക്യമുന്നണി
മഴ നനഞ്ഞു വെയിലുകൊണ്ടു
വയര്‍ വിശന്നു തെരുവു നീളേ
തൊഴിലു തേടി അലയുവോരുടെ
ഐക്യമുന്നണി (ഐക്യമുന്നണി)
സിന്ദാബാദ് സിന്ദാബാദ്
തൊഴിലാലി ഐക്യം സിന്ദാബാദ്
നാടടച്ചു മതിലുകെട്ടി
നാടുവാഴി തീര്‍ത്തുവെച്ച
നാലുകെട്ടിടിച്ചു വീഴ്ത്തുമൈക്യമുന്നണി
കണ്ണുനീരും കൈയ്യുമായി
മണ്ണിനോടു മല്ലിടുന്ന
കര്‍ഷകന്നു ഭൂമിനല്‍കും
ഐക്യമുന്നണി
കൃഷിഭൂമി കര്‍ഷകന്നു
ബഹുജനൈക്യം സിന്ദാബാദ് (ഐക്യമുന്നണി)