thottil ente thottil
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മയങ്ങിക്കിടപ്പതു
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം
താഴത്തുവീണുതകര്ന്നോരാശയ്ക്കു
താരാട്ടുപാടും നീ എന്നെ നോക്കി
ഓ.....ഓ....
പട്ടുകുപ്പായവും പാവക്കിടാങ്ങളും
പൊട്ടിച്ചിരിക്കയാണെന്നുമെന്നും
തൊട്ടിലില്‍...........
ഉണ്ണിക്കരച്ചിലില് ശംഖധ്വനിയോ
വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ വിരുന്നുകാരാ
നിന്നെ പ്രതീര്ക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന്
ഉമ്മകളൊക്കെ വൃഥാവിലായോ
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതെന്
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം