(സ്ത്രീ) കാണാനഴകുള്ളൊരു തരുണന്‍ കാമിനിയെ നോക്കിയിരിയ്ക്കേ (2)
ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് (2)
(പു) പ്രേമം പ്രേമം
(സ്ത്രീ) കാണാനഴകുള്ളൊരു തരുണന്‍ കാമിനിയെ നോക്കിയിരിയ്ക്കേ..
(പു) പുന്നാരം ചൊല്ലും പുരുഷന് പുളകത്തിന്‍ പൂവമ്പെയ്കേ (2)
മന്ദാരക്കവിളിലുദിക്കും മഴവില്ലിന് പേരെന്ത് (2)
(സ്ത്രീ) നാണം നാണം
(സ്ത്രീ) കാണാനഴകുള്ളൊരു തരുണന്‍ കാമിനിയെ നോക്കിയിരിയ്ക്കേ..
(സ്ത്രീ) കല്പ്പനയുടെ കാലില്‍ കരയില്‍ കൈ കോര്‍ത്തവര്‍ ഉലാത്തും നേരം (2)
പുഷ്പിതമാം ആശയിലണയും പൂമ്പാറ്റയേതാണ് (2)
(പു)സ്വപ്നം സ്വപ്നം
(സ്ത്രീ) കാണാനഴകുള്ളൊരു തരുണന്‍ കാമിനിയെ നോക്കിയിരിയ്ക്കേ ..
(പു) മധുവിധുവെ സ്വപ്നം കണ്ടും മണിയറയെ സ്വപ്നം കണ്ടും (2)
ചിന്തയുടെ ഭിത്തിയിലെഴുതും ചിത്രത്തിന് പേരെന്ത് (2)
(സ്ത്രീ) മോഹം മോഹം
കാണാനഴകുള്ളൊരു തരുണന്‍ കാമിനിയെ നോക്കിയിരിയ്ക്കേ
ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത്
(പു) പ്രേമം പ്രേമം
(സ്ത്രീ) പ്രേമം പ്രേമം