(സ്ത്രീ) പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ (2)
പട്ടിണി പേടിച്ചു് സമ്മന്തം ബെക്കൂല്ലാ പണ്ടൊരു ബല്ലാത്ത മണ്ടൂസ്സ് (2)
പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ
(പു) പച്ചളിപ്പാമ്പിനെ പേടിച്ചു് മൂപ്പരു് ബെറ്റില തിന്നൂല്ലാ (2)
തന്നെ മൂട്ട കടിക്കുമെന്നോര്ത്തിട്ട് മൂപ്പരു് കട്ടിലില്‍ കേറൂല്ലാ (2)
(സ്ത്രീ) പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ
താടി കരിയുമെന്നോര്ത്തിട്ട് മൂപ്പീന്നു് ബീഡി കൊളുത്തൂല്ലാ (2)
തന്റെ ബയറ്റീല് ബേദന ബരുമെന്നു് കരുതീട്ട് നെയ്ച്ചോറു് തിന്നൂല്ലാ (2)
(പു) പാമ്പിനെ പേടിച്ചു് പാടത്തിറങ്ങൂല്ലാ പട്ടിയെ പേടിച്ചു് മുറ്റത്തിറങ്ങൂല്ലാ
(സ്ത്രീ) മുള്ളുള്ള മീന്‍കറി കൂട്ടുമ്പോളൊരു നാള് തൊള്ളേല് കുടുങ്ങിയല്ലോ
(പു) ഹ ഹ ഹ ഹ
(സ്ത്രീ) മുള്ളുള്ള മീന്‍കറി കൂട്ടുമ്പോളൊരു നാള് തൊള്ളേല് കുടുങ്ങിയല്ലോ
(പു) അപ്പോ ബയ്യേങ്കിപ്പോരെന്നു് തമ്പുരാന് കല്‍പ്പിച്ച് മയ്യത്തായ് മണ്ടൂസ്സ് (2)
(സ്ത്രീ) മണ്ടൂസ്സ്