കസ്തൂരിമുല്ലതന്‍ കല്യാണമാലചാര്ത്താന്
കല്ക്കണ്ഠമാവല്ലോ മണവാളന് (കസ്തൂരിമുല്ലതന്‍)
പച്ചമുരിക്കിന്മേല് പടര്ന്നുചുറ്റീടുമോ
പിച്ചകവല്ലിതന് പിഞ്ചുകൈകള്‍ (കസ്തൂരിമുല്ലതന്‍)
പഞ്ചവര്ണ്ണക്കിളിക്കു പഞ്ജരം വെയ്ക്കുവാന്‍
ചന്ദനമരത്തിന്റെ ഹൃദയം വേണം
കള്ളിമുള്‍ ചെടിയെന്നും കൈ നീട്ടി ക്ഷണിച്ചാലും
കണ്മണിപ്പൈങ്കിളി പറന്നുപോകും (കസ്തൂരിമുല്ലതന്‍)
പവിഴവും പൊന്നും ചേര്‍ന്നാല്‍ പരമസുന്ദരമാല്യം
കനകവും കല്ലും ചേര്‍ന്നാല്‍ മണല്‍ മാത്രം (പവിഴവും)
അഴകും അഴകും ചേര്‍ന്നാല്‍ മിഴികള്ക്കലങ്കാരം
നിയതിതന്‍ തനാതന നിയമമേവം (കസ്തൂരിമുല്ലതന്‍)