വിജനമീ വീഥി വിശാലമീ ആകാശം
എന്നില്‍ വീണൂ നിന് ഓര്‍മ്മകളും
ദൂരെ കരയുന്ന താരകയും (2)
നാഴികമണിയിലെ നിമിഷം വിടരുന്ന
സൂചികളായ് നിങ്ങള്‍ പാഴ്ജന്മങ്ങള്
സുഖവും ദു:ഖവും ഇവിടെ ലയിക്കുന്നൂ
ആശയും മോഹവും ഇവിടെ മരിക്കുന്നൂ (2)
അന്നു ഞാന്‍ പാടി നിനക്കായ് പാടി
പാതിരാപ്പൂക്കളുമേറ്റുപാടി
ഇന്നു ഞാന്‍ പാടി നീയില്ലിവിടെ
വാടിക്കരിഞ്ഞ പൂക്കള്‍ മാത്രം
പൂക്കള്‍ മാത്രം
നിന്നെ സൃഷ്ടിച്ചതാരാണോ മനുഷ്യാ
നിന്നെ വാഴ്ത്തിയതാരാണോ മനുഷ്യാ
നീയെന്നെ ത്യജിച്ചോ പിന്നെ ഞാന്‍ മരിക്കും
എന്റ്റെ ഓര്‍മ്മകളോ മരിക്കില്ല
മരിക്കില്ല.... (3)