ദേവദാരുപ്പൂക്കള്‍ ഭൂമിയെ മുട്ടുമ്പോള്‍
ദേവനര്ത്തകീ നീ ആടുമ്പോള്
എന്റെ വീണ നിന്നെപ്പറ്റി പാടുമ്പോള്‍
(ദേവദാരുപൂക്കള്‍ ....)
പാര്വ്വണച്ചന്ദ്രനും പാതിരാക്കിളികളും
പാതിവിടര്‍ന്ന നിന്റെ കണ്ണുകള്‍ (2)
ഏതൊരു മായയില്‍ എന്നേ ഉയര്‍ത്തൂ നാം
ഓമനേ നീയാടിപ്പാടുമ്പോള്
എല്ലാം മറന്നു നിന്നിലലിയുമ്പോള്‍
(ദേവദാരുപൂക്കള്‍ ....)
നിന്റെ ചിലങ്കകള്‍ താളംപിടിക്കുമ്പോള്‍
മനസ്സില്‍ കുളിര്‍ക്കാറ്റു വീശുമ്പോള്‍ (2)
ഒരു കൊച്ചു ഗാനമായ് നീയെന്‍ മുരളിയില്‍
അനുപമേ ഞാന്‍ എന്നെ മറന്നുപോയ്
(ദേവദാരുപൂക്കള്‍ ....)