പടിഞ്ഞാറെ ചക്രവാളം തുടുതുടുത്തല്ലോ
എന്റെ പഴനിയിനീം വന്നീലാ മാളോരേ മാളോരേ..
പഴനിയിനീം വന്നീലാ (2)
ചെഞ്ചുണ്ട് തുടു തുടെ നെഞ്ചിനുള്ളിൽ (2)
കാറ്റു കിന്നാരം പാടുന്നു കാതിനുള്ളിൽ
ഞാൻ വല്ലാതെ
ഞാൻ വല്ലാതെ പരവശയായ് നില്പാണ്
എന്റെ പുന്നാര പഴനി നോക്കി നില്പ്പാണു
അന്തിയായല്ലോ..
അന്തിയായല്ലോ. അന്തിയായല്ലോ.
ചങ്കര മാധവ വേഗം തുഴയെടാ അന്തിയായല്ലോ.
തെയ്യാരെ തെയ്യക തെയ്യ തെയ്യാരെ
കൈതയാറ്റിൽ കളിവള്ളം തുഴയുന്നോരേ
എന്റെ പുന്നാര പഴനി നോക്കി പറഞ്ഞാട്ടേ
തണുപ്പിൽ കുളിച്ചെത്തും തെക്കൻ കാറ്റേ
എന്റെ കടവിൽ കുളിക്കാതെ പോയാട്ടെ
തെയ്യാരെ തെയ്യക തെയ്യ തെയ്യാരെ