മൂവന്തിനേരത്താരോ പാടി....
മാനസം ശോകാര്ദ്രമായ്....
മാനത്തെ മേഘത്തോപ്പിലേതോ
ആണ്‍കിളി കേഴുന്നപോല്‍ .............
വിരഹം കേട്ടലിഞ്ഞു....രാത്രിമഴയും തൂളിയോ...
മൂവന്തിനേരത്താരോ പാടി....
മാനസം ശോകാര്ദ്രമായ്....
അകലെയേതോ വനവീഥിയില്‍
പുല്നാഗക്കൊമ്പില് ...
ഇണകാത്തിരുന്നു പെയ്ത ഞാറ്റുവേലയില്‍
രാവേറെയായ് എന്നാലും....
കാത്തുകാത്തു പൂത്തിരുന്നു...
കാട്ടുഞാവല്‍ തൈയ്യുപോലവള് ....വരൂ....
മാനത്തു നല്ല മാലേയം തേച്ചു് ..
കാതിന്മേല് പൊന്നിന് മേലാപ്പും ചാര്‍ത്തി
കാലൊച്ച കേള്‍ക്കാന്‍ കാതോർത്തിരുന്നൂ.......
(മൂവന്തിനേരത്താരോ......)
അരികിലാരോ കുഴലൂതിയോ
പൂങ്കാറ്റോ നീയോ.....
അതിലോലമായി എന്നെവന്നുപുല്കിയോ....
മേലാകെ പൂത്തുവല്ലോ
പൂക്കള്‍ കോർത്തുകോർത്തിരുന്നു്
പൂനിലാവിന് കൈ കുഴഞ്ഞുപോയ് ഇനി....
തേന്മാവിന് ചോട്ടില് ചേലൊത്ത മാരന്
തൃത്താലചൊല്ലാന് വന്നെത്തുകില്ലേ....
മോഹത്തിന് മാല ചൂടിക്കയില്ലേ........