അന്തിമാന ചോപ്പുമാഞ്ഞു ഗ്രാമച്ചന്തയാകെ ആളൊഴിഞ്ഞു
ഇനി പാട്ടൊന്നു പാടിക്കൊണ്ടാടെന്റെ പെണ്ണേ
പട്ടു കോര്‍ത്തും പവിഴം കോര്‍ത്തും
ചൊടിയില്‍ നേര്‍ത്ത പുഞ്ചിരിക്കതിരും മാലയും
തരിവളയുമായ് നിലാവിലൂടെ തിരയുന്നതാരെ ആരെയാരെ
ഈ തീരമാകെ മായാമഞ്ചലേറി പനിമതീ
പുഴയില്‍ വീഴും പൂനിലാവിന്റെ കരയിലോ
വയണ പൂക്കും പാതിരാവിന്റെ വഴിയിലോ
എങ്ങുനിന്നോ നേര്‍ത്ത ശോകം ഉറക്കുപാട്ടായ്
ഒഴുകീ മനസ്സില്‍ മെല്ലെ തഴുകീ.
പാതിപൂത്തൊരു പൊന്നിലഞ്ഞിയൊന്നിളകിയോ
പതിയരാവില് മഞ്ചലൊന്നിങ്ങിറങ്ങിയോ
പാട്ടൊന്നുപാടിക്കൊണ്ടാടെന്റെ പെണ്ണെ
എരികള് പൂക്കും കാട്ടുപിച്ചകക്കൊടിയിലേ
ഇടയഗാനം കേട്ടലിഞ്ഞുപോയ് പനിമതി
ഏഴാം പാടത്തെ വേലപ്പുലയന് പൂനിലാപെണ്ണിന് കഥ പാടിനടന്നേ
പാടം കൊയ്യുമ്പം നീലിപ്പെണ്ണാള്
ആ പാട്ടൊന്നേറ്റുപാടി തെയ്യം താരാരോ..
പ്രണയഗാനച്ചെപ്പിലെത്രയോ കനവുകള്‍.
കനവുകണ്ടു മയങ്ങിനാമെത്ര ഇരവുകള്‍
പാട്ടൊന്നുപാടിക്കൊണ്ടാടെന്റെ പെണ്ണെ