(സ്ത്രീ) മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന് മാരന്റെ പേര് ചൊല്ലുമോ
അന്തിവിണ് കുങ്കുമം കവിളില്‍ അണിയുവോളേ
വരുമോ നിന് മാരന് നിറമാല്യം കാണാന്‍
വരുമോ നിന് മാരന്
മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന് മാരന്റെ പേര് ചൊല്ലുമോ
(സ്ത്രീ) മാറില്‍ നീ ചൂടുമീ മാരമാല്‍ ചേലുകള്‍
നിന്റെ പൂനിലാ ചേലയാല്‍ മൂടുമോ നീ
(മാറില്‍ നീ)
ഇണകള്‍ മതിവരാതെ പോകുമീ കനവു കതിരിടും വഴികളില്‍
ഇമകള്‍ ഇടവിടാതെ ചിമ്മി നിന് മിഴികള്‍ മൊഴിവതോ കളവുകള്‍
നേരെല്ലാം ചൊല്ലിത്തായോ താരകളേ ആരെല്ലാം നിനക്കുണ്ടു പൂമകളേ
നീലക്കാര്‍ മേഘത്താല്‍ നീ മറച്ചു നിന് മുഖം ദൂ ദൂ ദൂ രൂ
(സ്ത്രീ) മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന് മാരന്റെ പേര് ചൊല്ലുമോ
(സ്ത്രീ) താരകം മിന്നുമീ മോതിരം തീര്‍ത്തു നീ
ഏതു തേരുരുള്‍ മിന്തിനായ് കാത്തുവോ നീ
(പു) ഉദയരഥമണഞ്ഞിതാ വരന് ഇരവു പുണരുവാന്‍ വരികയായ്
(പു) പുടവമുറി കഴിഞ്ഞിതാ ഇരുള് പകലിലലിയും ലാസമയമായ്
(പു) പാരെല്ലാം വേളിക്കൊത്ത പൂവരങ്ങ് പൂവെല്ലാം വാരിച്ചൂടി നീയൊരുങ്ങ്
മാനത്തെ മാരന്റെ നാടു കാണാന്‍ പോരു നീ
(സ്ത്രീ) ദൂ ദൂ ദൂ രൂ
(പു) മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന് മാരന്റെ പേര് ചൊല്ലുമോ
അന്തിവിണ് കുങ്കുമം കവിളില്‍ അണിയുവോളേ
വരുമോ നിന് മാരന് നിറമാല്യം കാണാന്‍
വരുമോ നിന് മാരന്