(സ്ത്രീ) ഏതാണരങ്ങെന്നറിഞ്ഞില്ല
ആടുന്നതേതു കഥയോ പറഞ്ഞില്ല
നിദ്രകള്‍ പാടെ മറന്നൊരീ മൗനത്തെ
ഈ സാന്ധ്യ മൂകത എന്തേ മുഖച്ചുട്ടി കുത്തുവാന്‍
എന്തേ മുഖച്ചുട്ടി കുത്തുവാന്‍
തോട്ടത്തിന് മേല്‍ ഖഡ്ഗത്താല് ഇന്നു പടനായ്ക്കന്മാര് വെട്ടേറ്റു വീണു
(കോ) തോട്ടത്തിന്മേല് ഖഡ്ഗത്താല് ഇന്നു പടനായ്ക്കന്മാര് വെട്ടേറ്റു വീണു
(സ്ത്രീ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു
(കോ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു
(സ്ത്രീ) നെറ്റീട്ടു പൊട്ടും
(കോ) ചോന്നപട്ടും മാലേം ചുറ്റി
(സ്ത്രീ) സ്വപ്നത്തില്‍ എന്നോ
(കോ) വാളുമേന്തി വീരന് എത്തി
(സ്ത്രീ) പൂജിച്ചു വാങ്ങി
(കോ) തങ്കവാളും മോതിരവും
(സ്ത്രീ) അങ്കം വെല്ലാന്‍ യാത്രയായി
(കോ) നീലിക്കാടിന് ഓരം ചുറ്റി
ചേരന് നാട്ടില്‍ പൗരവീരല്
അങ്കം തീര്‍ന്നു വന്നില്ലല്ലോ
(പു) ആട്ടച്ചമയങ്ങള് കാണുവാന്‍
വിണ്ണിന്റെ ഊട്ടു പുരയില്‍ തനിച്ചു ഞാന്‍ നില്ക്കവേ
കേട്ടു മനസ്സിന് അകലങ്ങളില്‍
പണ്ടു കേട്ടൊരു താളവും കേളിയും മേളവും
ശില്‍പ്പശാലയില്‍ ഈ ചിത്രശാലയില്‍ ദുഃഖ താളം ഇലതാളം
രൂദ്രവീണകള് പാടുന്ന തൂണിലെ പുഷ്യരാഗലത നീയേ
ചില്ലു ജാലക വാതിലില്‍ സന്ധ്യ വന്നൊരു വേളയില്‍
എന്റെ മോഹവിപഞ്ചിയെത്തി വന്നു തൊട്ടുണര്‍ത്തി മെല്ലെ എന്തിനോ
(സ്ത്രീ) മൈന്തിനി ഞങ്ങള്‍ക്കു വന്പുരങ്ങള്
അമ്മേ ഒന്നു ചൂണ്ടിയാല്‍ കരിഞ്ഞു പോം വരങ്ങള്‍ നാഗാസ്ത്രങ്ങള്‍
വേണ്ടല്ലോ ചിരം വാഴാന്‍ മരുന്നും മന്ത്രങ്ങളും
വേണ്ടതോ ഒരു പുത്തന്‍ സീമന്തി മാപ്പാണമ്മേ
(കു) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു
(കോ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു
(സ്ത്രീ) ഇത്തിരിപ്പൂവേ
(കോ) ഇത്ര നാളും എങ്ങു പോയി
(സ്ത്രീ) ഇക്കളിക്കൂട്ടില്
(കോ) കണ്ണു രണ്ടും കാത്തിരുന്നു
(സ്ത്രീ) പൊന്നൂയലാടാം
(കോ) തോണിപ്പാട്ടും കൂടെ പാടാം
(സ്ത്രീ) കണ്ണുറങ്ങ് കായാംപൂവേ
(കോ) കണ്ണുറങ്ങ് കണ്ണുറങ്ങ് കണ്ണുറങ്ങ് കണ്ണുറങ്ങ്
(കോ) തോട്ടത്തിന്മേല് ഖഡ്ഗത്താല് ഇന്നു പടനായ്ക്കന്മാര് വെട്ടേറ്റു വീണു
(കോ) പൂംതത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു
(സ്ത്രീ) നെറ്റീട്ടു പൊട്ടും
(കോ) ചോന്ന പട്ടും മാലേം ചുറ്റി
(സ്ത്രീ) സ്വപ്നത്തില്‍ എന്നോ
(കോ) വാളുമേന്തി വീരന് എത്തി
(സ്ത്രീ) പൂജിച്ചു വാങ്ങി
(കോ) തങ്കവാളും മോതിരവും
(സ്ത്രീ) അങ്കം വെല്ലാന്‍ യാത്രയായി
(കോ) നീലിക്കാടിന് ഓരം ചുറ്റി
ചേരന് നാട്ടില്‍ പൗരവീരല്
അങ്കം തീര്‍ന്നു വന്നില്ലല്ലോ