കൃഷ്ണാ കൃഷ്ണ്ണാ
വേദനയെല്ലാം എനിക്കുതരൂ എന്‍
വീടിനാനന്ദം നീ പകരൂ
എല്ലാം സഹിയ്ക്കുവാന്‍ കെല്പ്പുതരൂ പിഴ
വല്ലതും വന്നാല്‍ മാപ്പുതരൂ
വേദനയെല്ലാം എനിക്കുതരൂ എന്‍
വീടിനാനന്ദം നീ പകരൂ
കൂടപ്പിറപ്പുകള്‍ നാലഞ്ചുകാശിനായ്
കൂറുമറക്കാതിരിയ്ക്കേണമേ
മോഹത്തിന് കൂരിരുള്‍ നീക്കി വിശുദ്ധമാം
സ്നേഹത്തിന് ദീപം തെളിയ്ക്കേണമേ
കൃഷ്ണാ.. കൃഷ്ണ്ണാ..
വേദനയെല്ലാം എനിക്കുതരൂ എന്‍
വീടിനാനന്ദം നീ പകരൂ
കൃഷ്ണാ കൃഷ്ണ്ണാ ഗോപാലകൃഷ്ണാ
രാധാമാനസമോഹനകൃഷ്ണാ
കാരുണ്യസാഗര കാര്‍മുകില്‍ വര്‍ണ്ണാ
കാലിണകൂപ്പിടുന്നേന്
കൃഷ്ണാ.. കൃഷ്ണ്ണാ.. (വേദനയെല്ലാം)