അമ്പിളിമാമന് പിടിച്ച മുയലിനു്
കൊമ്പെത്രയുണ്ടെന്നറിയാമോ
ആകാശം വരെ പോകാമോ -നിന
ക്കാകാമെങ്കിലൊന്നെണ്ണി നോക്ക്
(അമ്പിളിമാമന്)
പട്ടു ചിറകുകള് കെട്ടിത്തരാം - മണി
ക്കുട്ടാ നീയൊന്നു പോകാമോ
പറ്റുമെന്നാകിലാ കേമനെക്കൂടെ
തട്ടിക്കൊണ്ടിങ്ങു പോരാമോ
(അമ്പിളിമാമന്)
ആദ്യം നീ ചെന്നു തൊട്ടു വിളിച്ചാല്‍
അപ്പൂപ്പന് നിന്റെ കൂടെ വരും
ആദ്യം നീ ചെന്നു കൈ നീട്ടി നിന്നാല്‍
പൊന്നിന്റെ താലം നിനക്കു തരും
(അമ്പിളിമാമന്)
പൊന്നിന് തളികയിലേറി നീയൊരു
മന്നനെപ്പോലെ മടങ്ങി വരും
മാലയും ചെണ്ടുമായ് നിന്നെയെതിരേല്ക്കാന്
മാലോകരൊക്കെയുമോടി വരും
(അമ്പിളിമാമന്)