എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍
എന്മകനേ നിന്നെ ഉറക്കാന്‍
എന്മകനേ നിന്നെ ഉറക്കാന്‍ (എന്തെല്ലാം)
എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം
ചെല്ലക്കിടാവേ നീ ഉറങ്ങ് എന്‍
ചെല്ലക്കിടാവേ നീ ഉറങ്ങ്
ആനപ്പുറത്തേറി രാജാവും റാണിയും
മാനത്തുകൂടെ പറന്നതും
മാനത്തുകൂടെ പറന്നതും (ആനപ്പുറത്തേറി)
അമ്പിളിമാമനെ ആന പിടിച്ചതും
ഇമ്പമായ് പറയാം നീ ഉറങ്ങ് ഞാന്‍
ഇമ്പമായ് പറയാം നീ ഉറങ്ങ് (എന്തെല്ലാം)
പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ
പേലവചുണ്ടിലെന്നോമനേ
പ്രാണന് പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം
ആനന്ദക്കുരുന്നേ നീയുറങ്ങ് എന്‍
ആനന്ദക്കുരുന്നേ നീയുറങ്ങ്
താലോലം താലോലം
താലോലം താലോലം
താലോലം താലോലം താലോലമെ