മണിമാരൻ പോരും രാവാണു് ഈ
മലർക്കുടങ്ങളിൽ തേനാണ്
മിഴിക്കോണിൽ പീലിച്ചേലാണ്
ഒരു മദനപ്പൂങ്കാവാണ്
മാരനെയോർക്കും നേരം
കോരിത്തരിക്കും പെണ്ണേ
വന്നെത്തും ഇന്നെത്തും
പൂമുത്തം നൽകാനെത്തും
പിൻപെത്തും കൺ പൊത്തും
പൂമുത്തം നൽകാനെത്തും (മണിമാരൻ...)
ചെല്ലത്തട്ടമിട്ട് കന്നിപ്പൂന്തിങ്കൾ മാനത്തൊരുങ്ങീ
വെള്ളിത്താരങ്ങളാം ഹൂറിമാർ ചുറ്റും കൈകൊട്ടിപ്പാടീ
പതിനാലാം രാവോടി വന്നു
പനിനീരിൽ നീരാടി വന്നൂ
മരുഭൂമി തൻ ആരാമം നീ
മണിമാരന്റെ രോമാഞ്ചം നീ
ഖൽബിന്റെ ചിപ്പിക്കുള്ളിൽ
മൊഹബ്ബത്തിൻ മുത്തും കൊണ്ട് ഹേഹെ ഹേഹേ (2)
പാടി വന്നതാരോ (മണിമാരൻ...)