കേണുമയങ്ങിയൊരെൻ പൈതലേ
കാനനമൈനകൾ തേനൂട്ടിയോ
ഉണ്ണീ വാവാവോ!
കനിവോലും പൂങ്കാറ്റോ
താരാട്ടായ് വന്നൂ?
(കേണ്)
നിഴലില്ലാ വേനൽക്കാട്ടില്‍
അഴലുന്നൊരാത്മാവല്ലേ
രാരീ രാരീരോ...
ഒരു തുള്ളിക്കണ്ണീർതീര്ത്ഥം
ചൊരിയുന്ന മേഘം പാടി
രാരീ രാരീരോ...
ഏതോ വനാന്തം ചൂടും രാപ്പൂക്കൾ നമ്മൾ
ഏതോ വിഭാതം തേടും രാപ്പാടികൾ
നിന്നാത്മഗന്ധം കാറ്റിന്നു നല്കി
ഇന്നീ മുൾത്തടത്തിൽ വാടിവീഴാൻ വിധി
(കേണ്)
അറിയാതെൻ മാറില്‍ വീണ
നറുമഞ്ഞുനീരിൻ മുത്തേ
രാരീ രാരീരോ...
നിറയുന്ന വാത്സല്യത്താൽ
ഹൃദയത്തിലാരോ പാടി
രാരീ രാരീരോ...
ഈ ശ്യാമഭൂവിൻ പാവം പൂമ്പൈതൽ ഞാനും
ഈ ദീനയാമംതന്നിൽ നീ ദീപമായ്
മന്ദാരക്കൂമ്പേ! പൊന്നുംതിടമ്പേ!
ഇന്നീ നെഞ്ചം അൻപേ നിന്റെ സിംഹാസനം
(കേണ്)