തങ്കത്തേരിലെഴുന്നള്ളുന്നൊരു തമ്പുരാട്ടീ
പുത്തന്‍ മണവാട്ടീ
നിന്റെ താലികെട്ടിനു കൊട്ടും കുരവേം കേട്ടില്ലാ.
(തങ്കത്തേരിലെഴുന്നള്ളുന്നൊരു)
തിരുമനസ്സിലെ സമ്മതമല്ലാതെന്തു വേണം
എന്റെ കരള്‍ത്തുടിപ്പിന്‍ മംഗളവാദ്യം കേട്ടില്ലേ
തിരുമനസ്സിലെ സമ്മതമല്ലാതെന്തു വേണം
എന്റെ കരള്‍ത്തുടിപ്പിന്‍ മംഗളവാദ്യം കേട്ടില്ലേ
കണ്ണുനീരും മുന്തിരിനീരും
പങ്കുവെച്ചീടാന്‍ - പങ്കുവെച്ചീടാന്‍
കണ്മുനയാലൊരു കരാറിലന്നേ
ഒപ്പു വെച്ചില്ലേ ഒപ്പുവെച്ചില്ലേ ആ - ആ..
(തങ്കത്തേരിലെഴുന്നള്ളുന്നൊരു)
ദേവദൂതികള്‍ സാക്ഷിനില്ക്കാന്
ഓടിവന്നില്ലേ ഓടിവന്നില്ലേ
മര്മ്മരമധുരം മാമരങ്ങള്‍
മന്ത്രമോതീലേ മന്ത്രമോതീലേ ആ - ആ..
കൈതപൂവിന് സുഗന്ധധൂപം
കാറ്റുഴിഞ്ഞല്ലൊ കാറ്റുഴിഞ്ഞല്ലോ
കയ്യും കയ്യും കോര്ത്തുനില്ക്കാന്
നേരമായല്ലോ നേരമായല്ലോ ആ - ആ..
(തങ്കത്തേരിലെഴുന്നള്ളുന്നൊരു)