പമ്പയാറൊഴുകുന്ന നാടേ കുന്നലനാടേ
പണ്ടെന്നോ മുത്തച്ഛനു കടലമ്മ കണിവെച്ച
കണ്ടാലഴകുള്ള നാടേ ... കുന്നലനാടേ
പഞ്ചാരമണ്ണിലു പാല്ത്തിരക്കൈകള്
പണ്ടത്തെക്കഥയെഴുതി മായ്ക്കുമ്പോള്‍
പത്തരമാറ്റുള്ള പൊന്നും നൂലാണേ
റാട്ടുതിരിച്ചവര്‍ നൂല്ക്കുന്നു കയര്‍
റാട്ടുതിരിച്ചവര്‍ നൂല്ക്കുന്നു
തങ്കക്കുടങ്ങളേ തലയില്‍ച്ചുമന്ന്
തെങ്ങുകള്‍ കഥകളിയടുമ്പോള്
നൂറ്റാലും നൂറ്റാലും തീരാത്ത നൂല്
കോര്‍ത്തൊരു പൊന്നൂഞ്ഞാല് കെട്ടുന്നു
കോര്‍ത്തൊരു പൊന്നൂഞ്ഞാല് കെട്ടുന്നു