മുന്നില്‍ പെരുവഴി മാത്രം
കൈ വന്നതു വേദന മാത്രം
നിന് കണ്ണീര്തുള്ളികള് ഏറ്റുവാങ്ങാന്‍
ഇന്നീ മണ്തരി മാത്രം. (മുന്നില്‍)
തണല്‍ മരമില്ലാ തല ചായ്ക്കാനൊരു
വഴിയമ്പലമില്ലാ
തണല്‍ മരമില്ലാ തല ചായ്ക്കാനൊരു
വഴിയമ്പലമില്ലാ
തളര്ചയാറ്റാന് ദാഹം തീര്‍ക്കാന്‍
തണ്ണീര്പ്പന്തലുമില്ലാ
തളര്ചയാറ്റാന് ദാഹം തീര്‍ക്കാന്‍
തണ്ണീര്പ്പന്തലുമില്ലാ (മുന്നില്‍)
നിറകതിരെന്നു നിനക്കു തോന്നിയ-
തൊരു പാഴ്പതിരാണോ
നിറകതിരെന്നു നിനക്കു തോന്നിയ-
തൊരു പാഴ്പതിരാണോ
നിറഞ്ഞ രാഗം നീട്ടിയ മാല്യം
നീയണിഞ്ഞില്ലല്ലോ
നിറഞ്ഞ രാഗം നീട്ടിയ മാല്യം
നീയണിഞ്ഞില്ലല്ലോ (മുന്നില്‍)