പത്തുപറ വിത്തുപാടു മണ്ണു വേണം
കന്നിമണ്ണു വേണം (പത്തുപറ)
പത്തരമാറ്റുള്ള പൊന്നു വിളയണ മണ്ണ്
പൊട്ടിച്ചിരിക്കണ മണ്ണ് (പത്തരമാറ്റുള്ള)
കുത്തിയിളക്കാത്ത കൂന്താലി കാണാത്ത
ചെത്തിമിനുക്കാത്ത മണ്ണ്
ചെത്തിമിനുക്കാത്ത മണ്ണ് (കുത്തിയിളക്കാത്ത)
കൈതയും തുമ്പയും പുത്തരിച്ചുണ്ടയും
കള്ളിയും മുള്ളും പോയേ പോയ് (കൈതയും)
വെള്ളരിപ്പാടത്തു തെയ്യനം തെയ്യനം
തുള്ളെടി തുള്ളെടി പെണ്ണേ
മുക്കണ്ണി കോരെടി മുത്തു വിതയ്ക്കെടീ
ചിക്കെടി ചിക്കെടി പെണ്ണേ (മുക്കണ്ണി)
പത്തുപറ വിത്തുപാടു മണ്ണു വേണം
കന്നിമണ്ണു വേണം
ചെമ്പാവുനെല്ലിന്റെ പാലൂറ്റും കിളിയേ
പോ പോ പോ
ചെമ്പാവുനെല്ലിന്റെ പാലൂറ്റും കിളിയേ
പോ പോ പോ
നെല്ലോലപ്പാടത്തു കിളിയാട്ടും ചിരുതേ
വാ വാ വാ
നെല്ലോലപ്പാടത്തു കിളിയാട്ടും ചിരുതേ
വാ വാ വാ (പത്തുപറ)
നടവരമ്പേ പോണതാരേ
തറമേലേല് ചെറുപുലയീ
കൊയ്ത്തിനു വാ - കൊയ്ത്തിനു വാ
കൊച്ചുപെണ്ണേ ചെറുപുലയീ
കൊയ്ത്തിനു വാ - കൊയ്ത്തിനു വാ
ഏനും കിടാത്തനും പാടത്തിറങ്ങുമ്പം
എന്തോരു തന്തോയം മേത്തരച്ചാ - ഇത്തിരി
മാറിനില്ലെന്റെ മേത്തരച്ചാ
പൊലി വാ - നിറപൊലി വാ
പൊലിയൊന്നേ പൊലി രണ്ടേ
പൊലി വാ നിറപൊലി വാ
ഓ.. ഓ..
പുഞ്ചനിലം കൊയ്താലും പൊന്നോണം വന്നാലും
പുലയനു കുമ്പിളില്‍ കഞ്ഞി
പൂരം വന്നാലും പെരുന്നാളു വന്നാലും
പുലയനു കുമ്പിളില്‍ കഞ്ഞി
കുമ്പയും കുടുമയും ഓലക്കുടയുമായ്
നമ്പൂരിയച്ചാ പോയാട്ടേ - ഓ പോയാട്ടേ
ഇനിയത്തെക്കൊല്ലത്തിലിവിടെ വിളയുമൊ-
രിരുനൂരു മേനി ചെമ്പാവ്
ഇരുനൂറുമേനി ചെമ്പാവ് (പത്തുപറ)