ഇച്ചിരിപ്പൂവാലന്‍ അണ്ണാര്‍ക്കണ്ണാ
ഇനിച്ചൊരു മാമ്പഴം തായോ
ഇച്ചിരിപ്പൂവാലന്‍ അണ്ണാര്‍ക്കണ്ണാ
ഇനിച്ചൊരു മാമ്പഴം തായോ
ചാഞ്ചക്കം ചാഞ്ചക്കം കാട്
ചക്കര കൊണ്ടൊരു തൂണ് (ചാഞ്ചക്കം)
തന്നേ തന്നേ ചക്കരേച്ചി
ഞങ്ങള്‍ക്കു മാമ്പഴം തായോ (തന്നേ)
ഇച്ചിരിപ്പൂവാലന്‍ അണ്ണാര്‍ക്കണ്ണാ
ഇനിച്ചൊരു മാമ്പഴം തായോ
അമ്പലത്തുമ്പിയ്ക്കു ചോറൂണ്
അമ്മിണിപ്പൂവിനു കല്യാണം ( അമ്പല)
അപ്പൂപ്പന്താടിക്കേകാശി
കൊച്ചുകുരങ്ങച്ചനുവ്വായി (അപ്പൂപ്പ)
ഇച്ചിരിപ്പൂവാലന്‍ അണ്ണാര്‍ക്കണ്ണാ
ഇനിച്ചൊരു മാമ്പഴം തായോ
കണ്ണിപ്പിളാവിലത്തൊപ്പി തരാം
കണ്ണന്‍ ചിരട്ടേല്‍ കഞ്ഞി തരാം (കണ്ണിപ്പിളാവില)
പച്ചപ്പനയോല പീപ്പി തരാം
പള്ളീല്‍ പോകുമ്പോള്‍ കൂടെ വരാം (പച്ച)
ഇച്ചിരിപ്പൂവാലന്‍ അണ്ണാര്‍ക്കണ്ണാ
ഇനിച്ചൊരു മാമ്പഴം തായോ