കാക്കത്തമ്പുരാട്ടി.. കറുത്ത മണവാട്ടി..
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ (കാക്കത്തമ്പുരാട്ടി....)
കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെ വരൂ കൂടെ വരൂ..
വെള്ളാരം കുന്നിറങ്ങി വന്നാട്ടെ നിന്റെ
പുല്ലാങ്കുഴലെനിക്കു തന്നാട്ടെ (വെള്ളാരം.....)
കാട്ടാറിന് കടവത്ത് കണ്ണാടി കടവത്ത്
കളിവഞ്ചിപ്പാട്ടു പാടി പറന്നാട്ടേ .....
(കാക്കത്തമ്പുരാട്ടി.............കൂടെവിടെ)
പുത്തന്‍ പുടവ ഞൊറിഞ്ഞുടുത്താട്ടെ
കാതില്‍ മുക്കുറ്റി കമ്മലെടുത്തണിഞ്ഞാട്ടെ (പുത്തന്‍ പുടവ......)
കള്ളിപ്പെണ്ണേ നിന്റെ കന്നാലി ചെറുക്കന്റെ
കല്യാണ പന്തലില്‍ വന്നിരുന്നാട്ടെ ......
(കാക്കത്തമ്പുരാട്ടി...............കൂടെ വരൂ)