കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ് വരും
കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ
കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു
കല്യാണം നിങ്ങള്‍ക്കു കാണാം - ഒരു
കല്യാണം നിങ്ങള്‍ക്കു കാണാം
ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ
പരിഭവിച്ചെവിടെയോ പോയി
പരിഭവിച്ചെവിടെയോ പോയി!
എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍
എന്നിനിയെന്നിനി കാണും - തമ്മില്‍
എന്നിനിയെന്നിനി കാണും?
(കുരുത്തോല)
കാശുമാഞ്ചുവട്ടിലെ തണലത്തിരുന്നിനി
കൈവളയണിയുന്നതെന്നോ
കൈവളയണിയുന്നതെന്നോ!
മകരനിലാവിന് വിളക്കത്തിരുന്നിനി
മോതിരം മാറുന്നതെന്നോ - തങ്ക
മോതിരം മാറുന്നതെന്നോ!
(കുരുത്തോല)