നീലനിലാപ്പൂന്തിരകള്‍ താളമിടും യാമിനിയില്‍
തോണിയേറി എന്‍ കിനാക്കള്‍ താനേ പാടും
നീല നിലാപ്പൂന്തിരകള് താളമിടും യാമിനിയില്‍
തോണിയേറി എന്‍ കിനാക്കള്‍ താനേ പാടും
ദൂരെ ദൂരെ വെള്ളിമണല്ത്തീരഭൂവിലോമനകള്
കാതില്‍ മെല്ലെ കെസ്സു പാട്ടിന് ഈണം മൂളും
കാതോരം മധു വിരിയും കണ്ണോരം മലരണിയും
കടലോരം ഗസലുണരും തെന്നല്‍ വീശും
ആലോലം നിറമൊഴുകും അലയോളം സ്വരമലിയും
ആകാശം മറവിപ്പൊൻതാലം നീര്‍ത്തും ..
(നീലനിലാപ്പൂന്തിരകള്‍ ..)
ഇതു വഴിയേ ഇതിലേ ..ഇതിലേ തേരേറി വാ നീ
മധുമൊഴിയേ കുറുമൊഴിയേ കിളിയേ കിളിയേ
ഇതുവഴിയേ അഴകേ അഴകേ പൂ ചൂടി വാ നീ
കനവുകളേ നിനവുകളേ കതിര് ചൂടുവാന്‍
നിമിഷങ്ങളേ..സുഖ നിമിഷങ്ങളേ..
നിങ്ങടെ കന്മദ പുഷ്പവനങ്ങളി -
ലെന്നുമിരിക്കാനാവേശം ...
നിങ്ങടെ കൈകളിലിങ്ങനെയിങ്ങനെ-
യെന്നുമുറങ്ങാനുന്മാദം ...(നിങ്ങടെ കന്മദ ..)
നിമിഷങ്ങളേ ..സുഖ നിമിഷങ്ങളേ....
ഹൃദയങ്ങള്‍ ശ്രുതിചേരും സദനങ്ങള്‍ മൊഴിതേടും
സുരലോകം മുന്നില്‍ കാണുന്നൂ...
(നീലനിലാപ്പൂന്തിരകള്‍ ..)
ഇതു കനവിന് ചിറകില്‍ എന്നും മിന്നാതെ മിന്നും
മഴമുകിലിന്‍ കുളിരലതന്നഴകിന്നഴകും
ഇതു നിനവിന് കുടിലില്‍ എന്നും പൂവായി മാറും
മണമലിയും ശലഭങ്ങള്‍ ഉണരും യാമം
ഉദയങ്ങളേ...എന്നുദയങ്ങളേ ..
നിങ്ങടെ കന്മദ പുഷ്പവനങ്ങളി -
ലെന്നുമിരിക്കാനാവേശം ...
നിങ്ങടെ കൈകളിലിങ്ങനെയിങ്ങനെ-
യെന്നുമുറങ്ങാനുന്മാദം ...(നിങ്ങടെ കന്മദ ..)
ഉദയങ്ങളേ ...എന്നുദയങ്ങളേ ..
ഹൃദയങ്ങള്‍ ശ്രുതിചേരും സദനങ്ങള്‍ മൊഴിതേടും
സുരലോകം മുന്നില്‍ കാണുന്നൂ...
(നീലനിലാപ്പൂന്തിരകള്‍ ..)