ഓ ...ഓ ...ഓ ...ഓ...
അനുരാഗസാഗരം തേടി പൂങ്കുയില്‍ പാടുന്നൂ ദൂരേ
അതുകേട്ടു കരളിന്റെയുള്ളില്‍ ചിരി തൂകുന്നൂ വാസന്തം
ഒരു നൂറു വര്‍ണ്ണം തെളിയുമ്പോൾ കനവില്‍ നീരാടീ
കരിവണ്ടുപോലെ മധു തേടാന്‍ മനസ്സില്‍ ഒരു മോഹം
(അനുരാഗസാഗരം തേടി...)
തരുമോ നീലമയിലേ പീലിച്ചിറകു് പാറിപ്പറക്കാന്‍
വരുമോ നീയും കൂടെ വെള്ളിമുകിലായ് നീന്തി രസിക്കാന്‍
ഓ ...ഓ ...ഓ ...ഓ..
സുരലോകകന്യേ നിന്നെത്തേടി ഞാനെന്നും നീളേ
പറയാന്‍ മറന്നൂ പതിവായ് ഓര്ക്കുന്നേതോ സ്വകാര്യം
അരയാലിന് ചോട്ടില് ഇനി എന്നും കാണുന്നൊരു നേരം
ഒരു പുഞ്ചിരിപ്പൂ നീ പകരം തരുമോ മടിയാതേ..
വളവില്‍ ഒന്നു തിരിഞ്ഞും പാതി മിഴിയായ് കണ്ടു രസിച്ചും
വയലില്‍ നാട്ടുവഴിയില്‍ ഓടിയൊളിച്ചും മുങ്ങിക്കുളിച്ചും ..
ഓ ...ഓ ...ഓ ...ഓ ...
(അനുരാഗസാഗരം തേടി...) (2)