തണുപ്പുള്ള രാവാണു്.. തുടിക്കുന്ന നെഞ്ചാണു്
വിളിക്കുന്നൂ ആരോ ..തരിക്കുന്നു മെയ്യാകെ..
ഇരു കൈയ് ഒരു കൈയ് ....ഇരു മെയ് ഒരു മെയ്
തണുപ്പുള്ള രാവാണു്.. തുടിക്കുന്ന നെഞ്ചാണു്....
മറക്കില്ല ജീവരാഗം മനസ്സിന്റെ വീണപ്പെണ്ണു്
മഴക്കാല മോഹപ്പെണ്ണു് ...
മറക്കില്ല ജീവരാഗം മനസ്സിന്റെ വീണപ്പെണ്ണു്
മഴക്കാല മോഹപ്പെണ്ണു് ..
ഉറങ്ങാതെയീ.. നീലരാവിന്‍ തോണിയില്‍
തുഴഞ്ഞേ വരാം നിന്റെ മാറില്‍ ചായുവാന്‍
തണുപ്പുള്ള രാവാണു്.. തുടിക്കുന്ന നെഞ്ചാണു്..
ആ ...ആ ....ആ ...ഓ .....
ഇണപ്പക്ഷി മൂളും നേരം ഇളംചില്ല പൂക്കും നേരം
നിനക്കായി ഞാനുണ്ടല്ലോ ....
ഇണപ്പക്ഷി മൂളും നേരം ഇളംചില്ല പൂക്കും നേരം
നിനക്കായി ഞാനുണ്ടല്ലോ ....
നിഴല്പ്പൂക്കള്തന് സ്നേഹതീരം സ്വന്തമായ്
നിനക്കായി ഞാന്‍ എന്നെ എന്നും നല്കിടാം...
തണുപ്പുള്ള രാവാണു് .. തുടിക്കുന്ന നെഞ്ചാണു്
വിളിക്കുന്നൂ ആരോ..തരിക്കുന്നു മെയ്യാകെ..
ഇരു കൈയ് ഒരു കൈയ് ....ഇരു മെയ് ഒരു മെയ്
തണുപ്പുള്ള രാവാണു് .. തുടിക്കുന്ന നെഞ്ചാണു്
വിളിക്കുന്നൂ ആരോ ..തരിക്കുന്നു മെയ്യാകെ...