തേന്‍ തുളുമ്പുമോര്‍മ്മയായ് വരൂ വരൂ വസന്തമേ
പാതിരാക്കടമ്പില് നീ വരൂ വരൂ നിലാക്കിളീ
സ്നേഹസാഗരങ്ങളേ സ്വരങ്ങളായ് വരൂ
ശ്യാമരാഗ രാത്രിമുല്ല പൊന്‍കിനാവിന്‍
പൂവരമ്പില്‍ പൂക്കാറായല്ലോ
(തേന്‍)
മൃദുവേണുവില് കേള്‍ക്കുന്നിതാ
ആശംസ ചൊരിയുന്ന സങ്കീര്‍ത്തനം
മാംഗല്യവും മലര്‍മാലയും
തൃക്കൈയ്യിലേന്തുന്നു വനമുല്ലകള്‍
ആരോരുമറിയാതെ ആരും കാണാതെ
ആത്മാവില്‍ നിറയുന്നു ലയസൗരഭം
ഇത്ര നാള് ഇത്ര നാള് എങ്ങുപോയ്
നീയെന്റെ നിനവിലെ കളിത്തോഴീ
(തേന്‍)
കേള്‍ക്കുന്നു ഞാന്‍ മണ്‍വീണയില്‍
പൊയ്പ്പോയ രാവിന്റെ മധുമഞ്ജരി
അറിയുന്നു ഞാന്‍ സ്മൃതിസന്ധ്യയില്‍
ഏതോ നിശാഗാനപദപല്ലവി
മായ്ച്ചാലും മായാത്ത വര്ണ്ണങ്ങളോര്മ്മയില്
ശലഭങ്ങളായ് പാറിയുയരുന്നൂ
കാര്മ്മുകില്ക്കുടിലിനുള്ളില് ചന്ദ്രലേഖ
മെല്ലെ മെല്ലെ എഴുതാതെയെഴുതുന്നു സന്ദേശം
(തേന്‍ തുളുമ്പുമോര്‍മ്മയായ്)