അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാല്പാമരംകൊണ്ട് കിളിവാതില്‍
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേ വളര്‍ന്നൊരു മന്ദാരം
മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെയറിയാമോ
നിങ്ങള്‍ക്കറിയാമോ?
(അമ്പിളി)
കളിത്തോഴിമാരൊത്തു തിരിതെറുത്തു
അവള് ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
കയ്യാല നാലിലും പായാരമോതി
അവരോടുമിവരോടും പതം പറഞ്ഞു
ഒരുപാടൊരുപാടു സ്വപ്നം കണ്ടവള്‍
ആയിരം പൂക്കളില്‍ തപസ്സിരുന്നു
(അമ്പിളി)
പുതുമഴത്തെളിയിലെ കുളിരാം കുളിര്
പെണ്ണിനണിയാനാവണിനിലാക്കോടി
കൊലുസ്സിട്ട കണങ്കാല് കിലുകിലുങ്ങുമ്പോള്
കരിക്കാടിപ്പാടത്തെ ഞാറ്റുവേല
അരികത്തു വന്നൊന്നു കൊഞ്ചിയാലോ
അവളുടെ കിളിമൊഴി തിരുവാതിര
(അമ്പിളി)