പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിയും
പാലപ്പൂമണപ്പുഴയൊഴുകും
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയില് ഞാന്‍ പണിഞ്ഞു തരും
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)
ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാന്‍
കസവണിക്കോടി കണിക്കോടി
ആയിരത്തൊന്നു തളിര്‍വെറ്റിലയും
സ്വര്ണ്ണനക്ഷത്രക്കളിപ്പാക്ക്
പാടാന്‍ സ്വര്‍ഗ്ഗവാതില്‍ കിളിപ്പാട്ട്
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)
ചിലങ്കകള്‍ കിലുങ്ങും സ്വരമേളം
ആതിരരാവിന് തിരുവരങ്ങ്
താമരക്കുമ്പിളില്‍ ശലഭഗീതം
നിനക്കാടാനമ്പിളിക്കളിയൂഞ്ഞാല്
ആശകള്‍ നീര്‍ത്തും മയില്‍പ്പീലി
എന്തു വേണം സഖീ എന്തു വേണം
ഇനി നിനക്കെന്തു വേണം
(പാര്‍വ്വണ)