ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു
കനവിലെ ഇളംകൊമ്പില്‍ ചന്ദനക്കിളി അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്റെ
മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം
തുടിച്ചുകുളിക്കുമ്പോല് പുല്കും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം..2
കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍(ചെമ്പകപ്പൂ)
കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി..2
കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
കല്യാണചെക്കന്വന്നു പുന്നാരംചൊല്ലുമ്പോള് നീ എന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം(ചെമ്പകപ്പൂ)