ഓര്‍മ്മ വെയ്ക്കേണം ഈ പ്രേമരംഗം
ഓമല് പ്രകൃതിതന്‍ ഈ രാഗരംഗം
(ഓര്‍മ്മ )
വസന്തശലഭത്തെ സ്വപ്നം കാണുന്നു
വനമുല്ലപ്പൂവിന്റെ മാനസം
ഹൃദയാധിനായകന്‍ പോയതെങ്ങോ
നവരാഗഗായകന് പോയതെങ്ങോ
(ഓര്‍മ്മ )
കാണുമ്പോള്‍ പാടേണ്ട കവിതകളിന്നവന്
സാധകം ചെയ്യുകയായിരിക്കും
സുന്ദര മഴവില്ലിന് വര്‍ണ്ണങ്ങള്‍ ചിറകിനു
ചന്തം വരുത്തുകയായിരിക്കും
(ഓര്‍മ്മ )
കാട്ടുകടച്ചിന്മേല് കൈത്തിരി കത്തിച്ചു
കാര്ത്തികമാസത്തിന് പുലര്‍കാലം
രമണനാം സൂര്യന്റെ കോവിലില്‍ പുലരിതന്‍
പ്രണയത്തിന് പൂജയ്ക്കു നേരമായി
(ഓര്‍മ്മ )