വരൂ വരൂ നീ വിരുന്നുകാരാ
മധുഗൃഹം തേടുകയോ
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ
തേൻതുള്ളിയാകും ജാലം ഇതാ
(വരൂ വരൂ നീ.....)
മാരതക വനിക മന്ദാരപ്പൂവിൻ
മാറിൽ വീണു മയങ്ങാൻ
മോഹരഥമേറി പോരുന്നതാരോ
ചോല തേടും ദാഹം പോലെ
(മാരതക വനിക.....)
സിരകളിൽ ഞാനൊരു ലഹരി
ഉയിരിലോ തേനരുവി
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ
തേൻതുള്ളിയാകും ജാലം ഇതാ
വരൂ വരൂ നീ വിരുന്നുകാരാ
മധുഗൃഹം തേടുകയോ
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ
തേൻതുള്ളിയാകും ജാലം ഇതാ
വരൂ വരൂ നീ വിരുന്നുകാരാ
മധുഗൃഹം തേടുകയോ
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ
തേൻതുള്ളിയാകും ജാലം ഇതാ
പോയകാലം എന്നേ മരിച്ചു
നാളെ നമ്മൾതൻ സ്വപ്നം
ഇന്നീ നിമിഷങ്ങൾ നമ്മെ വിളിപ്പൂ
സ്വർണ്ണ പാനപാത്രം നീട്ടി
(പോയകാലം എന്നേ......)
വരൂ വരൂ നീ വിരുന്നുകാരാ
മധുഗൃഹം തേടുകയോ
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ
തേൻതുള്ളിയാകും ജാലം ഇതാ
വരൂ വരൂ നീ വിരുന്നുകാരാ
വരൂ വരൂ നീ വിരുന്നുകാരാ