പൊന്നലയില്‍ അമ്മാനമാടി എന്‍ തോണി
അങ്ങേക്കരെപ്പോയ് വാ...
ഒന്നു കോരി... പത്തു കോരി...
ഒത്തു കോരി... മുത്തു കോരി... ഹോയ്...
(പൊന്നലയില്‍)
ഇഞ്ചിഞ്ചിത്താരേ പെണ്ണു തരാമോ
മൊഞ്ചുള്ള മീന്മിഴിപ്പെണ്ണ്
ഹോയ് കല്ലും മാലേം മാറില്‍ മിന്ന്ണ
കന്നിപ്പെണ്ണുണ്ടോ പൊന്നലയില്‍
പൊന്നലയില്‍... പൊന്നലയില്‍...
പൂമീനെത്തേടിപ്പോയോനേ
കാണാതെ കേഴുന്നോളേ
ആറു കോരി... നൂറു കോരി...
തോണി വന്നേ... ഓടിവന്നേ... ഹോയ്...
(പൊന്നലയില്‍)
നീയറിഞ്ഞീലേ നാത്തൂന്പെണ്ണിന്
ഓണത്തിന് നാള് കല്യാണം
ഹോയ് പൊന്നും പണ്ടോം വേണ്ടാ ചെക്കന്
പെണ്ണ് നന്നാണേല് പൈങ്കിളിയേ
പൈങ്കിളിയേ... പൈങ്കിളിയേ...
പുന്നാരമോതും പൂമോളേ
പുതുമണവാളനെ കണ്ടാല്‍
കളിയും പോയ്... ചിരിയും പോയ്...
ആട്ടം പോയ്... പാട്ടും പോയ്... ഹോയ്...
(പൊന്നലയില്‍)
മാണിക്യക്കൊക്കേ നീയെന്റെ മീനിനെ
നാണിച്ചു നോക്കുന്നതെന്തേ
ഹോയ് തക്കം കിട്ട്യാ റാഞ്ചാനോ
കൊതി തീരെക്കാണാനോ
പൊന്നലയില്‍... പൊന്നലയില്‍...
(പൊന്നലയില്‍)