Title (Indic)ഒരു നാൾ വിശന്നേറെ തളർന്നതോ WorkDevadaasi Year1979 LanguageMalayalam Credits Role Artist Music Salil Chowdhary Performer KJ Yesudas Writer ONV Kurup LyricsMalayalamഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ പൊൻപയർമണിയെന്നു തോന്നിച്ചെന്നു മിന്നാമിന്നി കരഞ്ഞോതി കഥകേൾക്കൂ കണ്മണീ പാട്ടുപാടും നിൻ വഴിയിൽ വെളിച്ചത്തിൻ തുള്ളികളീ ഞങ്ങൾ നിനക്കാരീ മധുരാഗം പകർന്നേകി അതേ കൈകൾ ഇവർക്കേകി ഈ വെളിച്ചം നീ പാടൂ നിന്റെ മുളംകൂട്ടിനുള്ളിൽ നെയ്ത്തിരിയായ് കത്തി നിൽക്കാം കൊല്ലരുതേ മിന്നാമിന്നി കരഞ്ഞോതി കഥ കേൾക്കൂ കണ്മണീ (ഒരു നാൾ..) വന്നിരുന്നാ വനമ്പാടി കണ്ണീരോടെ നെഞ്ചിലെ തീയോടെ ഒരു വെള്ളപ്പനീർപ്പൂവു വിടർന്നാടും ചെടിക്കയ്യില് ഇതൾതോറും നെഞ്ചമർത്തി പാടീപോൽ-നൊന്തുനൊന്ത് പാടീ വെട്ടം വീണനേരം വെൺപനിനീർപ്പൂവിൻ മുഖം എന്തു മായം ചുവന്നേ പോയ് കഥകേൾക്കൂ കണ്മണീ Englishŏru nāḽ viśanneṟĕ taḽarnnedo vānambāḍi kaṇḍŏru minnāminniyĕ pŏnpayarmaṇiyĕnnu tonniccĕnnu minnāminni karaññodi kathageḽkkū kaṇmaṇī pāṭṭubāḍuṁ nin vaḻiyil vĕḽiccattin duḽḽigaḽī ñaṅṅaḽ ninakkārī madhurāgaṁ pagarnnegi ade kaigaḽ ivarkkegi ī vĕḽiccaṁ nī pāḍū ninṟĕ muḽaṁkūṭṭinuḽḽil nĕyttiriyāy katti nilkkāṁ kŏllarude minnāminni karaññodi katha keḽkkū kaṇmaṇī (ŏru nāḽ..) vannirunnā vanambāḍi kaṇṇīroḍĕ nĕñjilĕ tīyoḍĕ ŏru vĕḽḽappanīrppūvu viḍarnnāḍuṁ sĕḍikkayyil idaḽtoṟuṁ nĕñjamartti pāḍībol-nŏndunŏnt pāḍī vĕṭṭaṁ vīṇaneraṁ vĕṇbaninīrppūvin mukhaṁ ĕndu māyaṁ suvanne poy kathageḽkkū kaṇmaṇī