Title (Indic)നാധിര്‍ ധിർധാ (മാനസേശ്വരി മനോഹരീ) WorkDevadaasi Year1979 LanguageMalayalam Credits Role Artist Music Salil Chowdhary Performer S Janaki Writer ONV Kurup LyricsMalayalamനാധിര്‍ ധിർധാ തോം ന തോം തനനനന മാനസേശ്വരീ മനോഹരി വരൂ നാധിര്‍ ധിർധാ തോം ന തോം തനനന മാനസേശ്വരീ മനോഹരി വരൂ തകതധീം തക തകതധീം തക തകതധീം തനന തനന തനന തന (..നാധിര്‍ ധിർധാ.......) സൈകതങ്ങൾ സഖി പൂവണിഞ്ഞു - ഈ യമുനാ വീചികളില്‍ ഗാനമുണര്ന്നു പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞു പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞു യാമനിയും ലജ്ജയോലുമേതോ ദേവ കാമിനിയെന്നപോലെ കാതരമിഴിയായ് നില്പ്പൂ (..നാധിര്‍ ധിർധാ....) കൈനിറയെ കണിപ്പൂക്കളുമായ് ഈ നികുഞ്ജം എന്‍ സഖിയെ പോലെയുണര്‍ന്നു രാക്കിളിയോ പാട്ടുപാടിയുണര്ന്നു ചിത്രവര്ണ്ണത്തേരില് നിന്റെ ദേവനണഞ്ഞു ഈയരങ്ങില് നൃത്തമാടുക നീ രാഗ ദേവതയെന്നപോലെ ആതിരരാവുകള് പോലെ.... (..നാധിര്‍ ധിർധാ....) Englishnādhir dhirdhā toṁ na toṁ tanananana mānaseśvarī manohari varū nādhir dhirdhā toṁ na toṁ tananana mānaseśvarī manohari varū tagadadhīṁ taga tagadadhīṁ taga tagadadhīṁ tanana tanana tanana tana (..nādhir dhirdhā.......) saigadaṅṅaḽ sakhi pūvaṇiññu - ī yamunā vīsigaḽil gānamuṇarnnu pūkkaḍambo kāṭrilāḍiyulaññu puṣpaśarannāvanāḻiyāgĕ niṟaññu yāmaniyuṁ lajjayolumedo deva kāminiyĕnnabolĕ kādaramiḻiyāy nilppū (..nādhir dhirdhā....) kainiṟayĕ kaṇippūkkaḽumāy ī niguñjaṁ ĕn sakhiyĕ polĕyuṇarnnu rākkiḽiyo pāṭṭubāḍiyuṇarnnu sitravarṇṇatteril ninṟĕ devanaṇaññu īyaraṅṅil nṛttamāḍuga nī rāga devadayĕnnabolĕ ādirarāvugaḽ polĕ.... (..nādhir dhirdhā....)