വെളുത്തവാവിനും മക്കള്‍ക്കും വെള്ളിത്തലേക്കെട്ട്
വേമ്പനാട്ടുകായലിന്ന് മഞ്ഞക്കുറിക്കൂട്ട്
വേച്ചുവേച്ചു പന്തലിലെത്തും കാറ്റിനിത്തിരിക്കള്ള്
ഒരു കോപ്പക്കള്ള്......
വെച്ചൂരെ തുറയരയനു വെറ്റിലപാക്ക് വെറ്റിലപാക്ക്
കരിമ്പുള്ളിറൌക്കയിട്ട് കരിമീനും കൂട്ടുകാരും
കൈകൊട്ടിക്കളിക്കുന്ന കടവരികത്ത്
ആഹാ കടവരികത്ത്..
കൈതപ്പൂക്കുടമുലഞ്ഞു വിരിഞ്ഞുവരുംപോലൊരു
കല്യാണപ്പെണ്ണ്...
അവള് കൈകഴുകിത്തൊടേണ്ടൊരു കല്യാണപ്പെണ്ണ്
ആ പെണ്ണിനെ ഞങ്ങള്‍ക്കു താ പെണ്‍തുറക്കാരേ
അതിനു പെണ്പണമെണ്ണിവയ്ക്കണം ആണ്തുറക്കാരേ
കളമുണ്ടും തോളിലിട്ടു തൈത്തെങ്ങിന് തേന്‍കുടങ്ങള്‍
ഇളം പാലു ചുരത്തുന്ന വരമ്പരികത്ത്
ആഹാ വരമ്പരികത്ത്
കളിയോടം തണ്ടുവെച്ചു തുഴഞ്ഞുവരും പോലൊരു
കല്യാണപ്പയ്യന്......
അവന് കാമദേവന് തൊഴേണ്ടൊരു കല്യാണപ്പയ്യന്
ആ പയ്യനെ ഞങ്ങള്ക്കുതാ പൂന്തുറക്കാരേ
അതിനാണ്പണമെണ്ണിവയ്ക്കണം പെണ്‍തുറക്കാരേ