പമ്പാനദിയിലെപ്പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ
നിന് തളിര്വലതാഴും താഴെക്കടവില്‍
താലികെട്ടാത്ത മീനൊണ്ടോ?
പൂ പൂ പൂപോലൊരു മീനൊണ്ടോ?
ഓഹോഹോ.... ഓ...
വെളുവെളുങ്ങനെ വെളുത്തിട്ടോ പൂമീന്‍
കറുകറുങ്ങനെ കറുത്തിട്ടോ
ചിത്രച്ചെതുമ്പല് തുഴഞ്ഞേവന്നവള്
ഇഷ്ടം കൂടാറുണ്ടോ നിന്നോടിഷ്ടം കൂടാറുണ്ടോ?
അരയന്റെ പൂന്തോണി ദൂരെക്കാണുമ്പോള്‍
അരികിലെത്താറുണ്ടോ?
ഓ... ഓഹോഹോ....
കിലുകിലുങ്ങനെ ചിരിച്ചിട്ടോ നാണം
കുനുകുനുങ്ങനെ മുളച്ചിട്ടോ?
ഓളങ്ങള്‍ മാറില്പ്പുതച്ചേ നിന്നവള്‍
ഒളിയമ്പെയ്യാറുണ്ടോ കണ്ണാല്‍ ഒളിയമ്പെയ്യാറുണ്ടോ?
ചിറകുള്ള നിന് വല മെയ്യില്‍ മുട്ടുമ്പോള്‍
കുളിരു കോരാറുണ്ടോ കുളിരുകോരാറുണ്ടോ?