മകയിരം നക്ഷത്രം മണ്ണില്‍ വീണൂ
മടിയില്‍ നിന്നൊരു മുത്തും വീണൂ
മുത്തിനെ മണ്ണില്‍ കിടത്തിയുറക്കീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ
കാലത്തു കണ്ചിമ്മി ഉണര്‍ന്നാലോ മുത്തു
കണ്ണീരിന്നുള്ളിലലിഞ്ഞാലോ?
അമ്മയ്ക്കുമാത്രം അകക്കാമ്പില്‍ തുളുമ്പും
അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ
പൊട്ടിക്കരഞ്ഞാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)
സ്വപ്നത്തിലമ്മ വന്നെടുത്താലോ മുത്തിന്
ഉള്‍പ്പൂവിലുമ്മ കൊടുത്താലോ?
സ്വര്ഗ്ഗത്തുമാത്രം മനസ്സിലാകാറുള്ള
ശബ്ദത്തില്‍ കൊഞ്ചി വിളിച്ചാലോ മുത്തു
കൊഞ്ചി വിളിച്ചാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)
മകയിരം നക്ഷത്രം മണ്ണില്‍ വീണൂ
മടിയില്‍ നിന്നൊരു മുത്തും വീണൂ
മുത്തിനെ മണ്ണില്‍ കിടത്തിയുറക്കീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ