വണ്ടീ വണ്ടീ വണ്ടീ കണ്ടാൽ കുണ്ടാമണ്ടീ
പല്ലില്ലാത്തൊരു വണ്ടിക്കാള എല്ലില്ലാത്തൊരു വണ്ടിക്കാരൻ
(വണ്ടീ വണ്ടീ......)
ബാലികേറാമലേന്നിറങ്ങിയ കാളവണ്ടി വരുന്നുണ്ടേ
ആള് മാറ്.... ആള് മാറ്.....
ആള് മാറ് ആള് മാറ് ആളെക്കൊല്ലി വരുന്നുണ്ടേ
ലലലാ...ലലലാ...ലലലാ....ലലലാ....ലലലാ....
ലലലാ....ലലലാ....
(വണ്ടീ വണ്ടീ....)
ഞൊണ്ടിനടക്കും കാളേ നിന്നെ
തണ്ടിലെടുക്കാനാളുണ്ടോ....
(ഞൊണ്ടിനടക്കും.....)
പുള്ളിക്കാളേ നിനക്കു വേണം
വെള്ളെഴുത്തിനു കണ്ണാടി
ലലലാ...ലലലാ...ലലലാ....ലലലാ....ലലലാ....
ലലലാ....ലലലാ....
കാറ് വണ്ടൻ കാറ് കണ്ടാൽ നല്ല ജോറ്
കേറിയിരിക്കും പെണ്ണുങ്ങൾക്ക്
മണ്ടയ്ക്കുള്ളിൽ ചകിരിച്ചോറ്
(കാറ് വണ്ടന്‍ കാറ്.....)
ശീമനാട്ടീന്നോടിയിറങ്ങിയ
കേമൻ കാറ് വരുന്നുണ്ടേ
(ശീമനാട്ടിന്നോടി......)
ഓടും കാറ്.... ചാടും കാറ്.....
ഓടും കാറ് ചാടും കാറ്
വെള്ളം കണ്ടാൽ നിൽക്കും കാറ്
നിൽക്കും നിൽക്കും നിൽക്കും....