ആരാണു ഞാനെന്നറിയാമോ ?
ഓ.. അറിയാം നല്ലോണമറിയാം
ഭ്രാന്തന് -
അല്ലാ - രാമന് - ശ്രീരാമന്
രാമന് - ശ്രീരാമന്
ഞാനയോദ്ധ്യ വിട്ടൊരു രാമന്
രാമന് - ശ്രീരാമന് (രാമന്)
മാനിനിയാം ജാനകിയെ
ഞാന്‍ വരിച്ച ഭാമിനിയെ
കാനനത്തില്‍ കൈവെടിഞ്ഞു
ദൂരെയെങ്ങോ ഞാനലഞ്ഞു (രാമന്)
കൈകേയിയാം വന്ദ്യജനനി
കാടുവാഴാന്‍ ശാപമേകി
മന്ധരയും കൂട്ടുനിന്നു - ഞാന്‍
സ്വന്തം വീടും വിട്ടുപോന്നു (രാമന്)
എന്‍ തണലാമെന്‍ അനുജന്
എന്‍ തുണയാമെന്‍ സഹജന്
സോദരലക്ഷ്മണനെ കണ്ടതുണ്ടോ എന്റെ
സീതാദേവിയെ കണ്ടതുണ്ടോ ?
സീതാദേവിയെ കണ്ടതുണ്ടോ ? (രാമന്)