അമ്പിളിമാമാ വാ വാ
അന്പൊടരികില് വാ വാ
തംബുരു മീട്ടി താരാട്ടുപാടാന്‍
തങ്കനിലാവേ വാ വാ
നെഞ്ചിലെ വേദനയറിയാതെ
പുഞ്ചിരി തൂവുകയാണോ
കരളില്‍ മിഴിനീര് വീഴുമ്പോള്‍
കണ്ടുരസിക്കുകയാണോ നീ?
വാനിലെ രാജകുമാരികളെ
പാടിയുറക്കാറില്ലേ നീ?
താഴോട്ടു വന്നെന് കുഞ്ഞിനെ
താരാട്ടു പാടിയുറക്കാമോ?