നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി
ഈ ജീവിതമാകും സംസാരത്തില്‍ മുന്നേറും പടയാളി
മുന്നേറും പടയാളി
ഓരോരോ ചെഞ്ചോരതന് തുള്ളിയും
ചുടുവേര്പ്പിന് നീരാക്കി മാറ്റുന്നു നാം
മണ്ണിനെ പൊന്നാക്കുവാന്
ആരുമേ പിച്ചക്കാശു നീട്ടണ്ട
കരുത്തിന്റെ നീരോട്ടം സിരകളിലുള്ളൊരു കാലം വരെ
നാമേ മുതലാളി.......
കായശക്തിയില് കലാസിദ്ധിയില് കുറവില്ലാരോടും
കഴിവിന് മൂല്യം ചോദിപ്പൂ നാം തെണ്ടാതാരോടും
നാം തെണ്ടാതാരോടും
നാമേ മുതലാളി....
കൂറോടെ തന് ജോലിചെയ്തതിന് ശേഷം കൈനീട്ടും
കൂലികുറച്ചാല്‍ തരാതിരുന്നാല്‍ അതിനായ് പടവെട്ടും
നാമതിനായ് പടവെട്ടും
നാമേ മുതലാളി....