മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുന്പില്
മറയാതെ നില്ക്കുക നീയോമലേ
അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നില്‍നിന്നും
അകലാതെ വാഴുകയെന്‍ ജീവനായി
നടിയാണു ഞാന്‍
എല്ലാമറിയുന്നു ഞാന്‍
ലോകനിയമത്തില്‍ പരിഹാസ്യയാം ഞാന്‍
നിയമത്തിനിതിലെന്തു ചൊല്ലുവാന്‍ കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാന്‍
എന്‍ കണ്ണീര് കണ്ടാനന്ദംകൊള്ളുവാന്‍
വേണ്ട ഭയമേതും എന്‍ ഹൃദയ നായികേ
(മധുമാസ... )
പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും
അതിദീന ഞാന്‍ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും
(മധുമാസ....)